മലപ്പുറം: പ്രവാസികളെ എത്തിക്കാൻ നിയോഗിക്കപ്പെട്ട നിലമ്പൂർ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ കടുത്ത ആശങ്കയിൽ. സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് നിലമ്പൂർ ഡിപ്പോയിൽ നിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തുന്നതെന്ന് കെ.എസ്ആ.ർ.ടി.സിയിലെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലുള്ള സംഘടനയുടെ ഭാരവാഹി കൂടിയായ കൈരളിദാസ് പറഞ്ഞു.
നിലമ്പൂർ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ കടുത്ത ആശങ്കയിൽ - KSRTC
സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് നിലമ്പൂർ ഡിപ്പോയിൽ നിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തുന്നതെന്ന് കെ.എസ്ആ.ർ.ടി.സിയിലെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലുള്ള സംഘടനയുടെ ഭാരവാഹി കൂടിയായ കൈരളിദാസ് പറഞ്ഞു.
തിരുവനന്തപുരത്തും കണ്ണൂരും രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തിൽ അതീവ ആശങ്കയോടെയാണ് മാനേജ്മെന്‍റിന്‍റെ ഓർഡർ സ്വീകരിക്കുന്നത്. മലപ്പുറം ഡിപ്പോയിൽ നിന്നായിരുന്നു കരിപ്പൂരിലേക്ക് പ്രവാസികളെ കൊണ്ടുവരാൻ ബസുകൾ നൽകിയിരുന്നത്. മലപ്പുറം ഡിപ്പോയിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെ ജീവനക്കാർക്ക് എല്ലാ സുരക്ഷയും ഒരുക്കിയിരുന്നു.
സുരക്ഷാ സംവിധാനമൊരുക്കാതെ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ കൊണ്ടുവരാൻ നിയോഗിക്കപ്പെട്ട ജീവനക്കാർ ഉൾപ്പെടെ മുഴുവൻജീവനക്കാരും ആശങ്കയിലാണ്.