കേരളം

kerala

ETV Bharat / state

പ്രളയത്തിൽ അടിയന്തര സഹായം ലഭിക്കാത്തവർക്കായി അദാലത്ത് സംഘടിപ്പിച്ചു - അദാലത്ത് നടപടികള്‍ സംഘടിപ്പിച്ചു

322 പേർക്ക് വേണ്ടിയാണ് പഞ്ചായത്തില്‍ അദാലത്ത് സംഘടിപ്പിച്ചത്

പ്രളയത്തിൽ അടിയന്തര സഹായം ലഭിക്കാത്തവർക്കായി അദലത്ത് സംഘടിപ്പിച്ചു emergency help for flood affectors in malappuram പ്രളയം അദാലത്ത് നടപടികള്‍ സംഘടിപ്പിച്ചു malappuram latest news
പ്രളയത്തിൽ അടിയന്തര സഹായം ലഭിക്കാത്തവർക്കായി അദലത്ത് സംഘടിപ്പിച്ചു

By

Published : Dec 18, 2019, 10:09 PM IST

Updated : Dec 18, 2019, 10:28 PM IST

മലപ്പുറം: കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ വീട് നശിച്ചവര്‍ക്കായുള്ള അടിയന്തര സഹായം ഇതുവരെയും ലഭിക്കാത്തവർക്ക് അദാലത്ത് നടത്തി. പതിനായിരം രൂപയാണ് അടിയന്തര സഹായമായി ഓരോ കുടുംബത്തിനും ലഭിക്കുന്നത്.

പ്രളയത്തിൽ അടിയന്തര സഹായം ലഭിക്കാത്തവർക്കായി അദാലത്ത് സംഘടിപ്പിച്ചു

പഞ്ചായത്തിലെ 4,000 കുടുംബങ്ങൾക്കായിരുന്നു സഹായത്തിന് അർഹത ലഭിച്ചിരുന്നത്. ഇതിൽ 3,688 പേർ സഹായം കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 322 പേർക്ക് വേണ്ടിയാണ് പഞ്ചായത്തില്‍ അദാലത്ത് നടപടികള്‍ സംഘടിപ്പിച്ചത്. അദാലത്തിൽ കാർഡിലെ അഡ്രസ് മാറ്റം, മൊബൈൽ നമ്പറിലെ മാറ്റം, ആധാര്‍ കാർഡിലെ പിഴവ് തുടങ്ങിയ സാങ്കേതിത കാരണങ്ങൾ കൊണ്ടായിരുന്നു ഇവര്‍ക്ക് അടിയന്തര സഹായം ലഭിക്കാൻ വൈകിയത്. തെറ്റുകൾ തിരുത്തി പേപ്പറുകൾ കൈമാറുന്നതോടെ ഇവർക്കും അടിയന്തര സഹായം ലഭിക്കുമെന്ന് വില്ലേജ് ഓഫീസർ ബാബുരാജ് പറഞ്ഞു. റവന്യു അധികൃതരും പഞ്ചായത്ത് ജീവനക്കാരും അദാലത്തിന് നേതൃത്വം നൽകി.

Last Updated : Dec 18, 2019, 10:28 PM IST

ABOUT THE AUTHOR

...view details