കേരളം

kerala

ETV Bharat / state

മമ്പാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാട്ടാന ഇറങ്ങി - mampad panchayath

പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയ കാട്ടാന ഈ ഭാഗത്തെ പാടത്തെ നെല്‍കൃഷി നശിപ്പിച്ചു.

elephente entered at mampad panchayath  മമ്പാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാട്ടാന ഇറങ്ങി  വ്യാപകമായി കൃഷി നശിപ്പിച്ചു  mampad panchayath  മമ്പാട് പഞ്ചായത്ത്
മമ്പാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാട്ടാന ഇറങ്ങി

By

Published : Nov 26, 2020, 8:47 PM IST

Updated : Nov 26, 2020, 8:52 PM IST

മലപ്പുറം: മമ്പാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാട്ടാന ഇറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയ കാട്ടാന ഈ ഭാഗത്തെ പാടത്തെ നെല്‍കൃഷി നശിപ്പിച്ചു. മധുരക്കറിയന്‍ അബ്‌ദുള്ളയുടെ പാട്ടത്തിനെടുത്ത എട്ട് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് ആന നശിപ്പിച്ചത്.

മമ്പാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കാട്ടാന ഇറങ്ങി

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഈ ഭാഗത്ത് ആന ഇറങ്ങിയത്. നിലമ്പൂര്‍ എസ് ഐ ശശി കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി . പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്‌റ്റ് റാപ്പിഡ് ഫോഴ്‌സ് ഓഫീസര്‍ രാജീവ് പാമ്പലത്, ജിനോ ,റാപ്പിഡ് സേന അംഗങ്ങളായ വിപിന്‍, അബ്‌ദുല്‍ കരീം തുടങ്ങിയവരും സ്ഥലത്തെത്തി. ആദ്യമായാണ് ഈ ഭാഗത്ത് ആന എത്തുന്നത് ,ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

Last Updated : Nov 26, 2020, 8:52 PM IST

ABOUT THE AUTHOR

...view details