മലപ്പുറം : നാടുകാണി ചുരം ഒന്നാം വളവില്‍ കാട്ടാനയിറങ്ങി. ഇന്ന് (ഓഗസ്റ്റ് 22) വൈകിട്ട് ആനമറി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം കാട്ടാനക്കൂട്ടം എത്തിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് എത്തി കാടുകയറ്റിയെങ്കിലും ഇന്ന് വീണ്ടും ആനമറിയില്‍ എത്തുകയായിരുന്നു.
യാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. അടുത്തിടെ മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയായി ജനവാസ മേഖലയില്‍ ആന ശല്യം രൂക്ഷമാണ്. ആനകള്‍ പതിവായി ജനവാസ കേന്ദ്രത്തിലെത്തുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.