മലപ്പുറം: എടക്കര വഴിക്കടവ് റേഞ്ചിന്‍റെ കീഴിലെ നെല്ലിക്കുത്ത് അമ്പത് ഏക്കറിന് സമീപം 10 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലെത്തിയ തൊഴിലാളികളാണ് ജഡം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്‍റെ സോളാർ വേലിക്ക് മുകളിലായിരുന്നു ജഡം കിടന്നിരുന്നത്. 200 മീറ്റർ അകലെ സ്വകാര്യ വ്യക്തികളുടെ കൃഷിസ്ഥലമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആന ഷോക്കേറ്റ് ചരിഞ്ഞതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
നെല്ലിക്കുത്ത് വനത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി - Poovathigal
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആന ഷോക്കേറ്റ് ചരിഞ്ഞതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു
വെള്ളിയാഴ്ച അർധരാത്രി കാട്ടാനകളുടെ അലർച്ച കേട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. വനം വകുപ്പിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും ചെക്ക് പോസ്റ്റുകള്‍ക്ക് സമീപവും കാട്ടാനകളെ ഒറ്റക്കും കൂട്ടമായും കാണാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Last Updated : Dec 7, 2019, 6:13 PM IST