മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലിയാർ പഞ്ചായത്തിലെ പൈങ്ങോക്കോടാണ് സംഭവം. പെങ്ങാക്കോട് നിസീദ്, റിബു എന്നിവരെയാണ് ആന കുത്താൻ ശ്രമിച്ചത്. എ.ടി.എമ്മിൽ പോയി വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
നിലമ്പൂരിൽ യുവാക്കൾക്ക് നേരെ കാട്ടാന ആക്രമണം - കാട്ടാന
പെങ്ങാക്കോട് നിസീദ്, റിബു എന്നിവരെയാണ് ആന കുത്താൻ ശ്രമിച്ചത്. ആനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും വീണു പരുക്കേറ്റു.
ആനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും വീണു പരുക്കേറ്റു. ഇരുവരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികൽസ തേടി. വെള്ളിയാഴ്ച്ച രാത്രി 8.30ഓടെയാണ് സംഭവം. ഭയന്നോടിയ ഇരുവരും നാട്ടുകാരെ വിളിച്ചുണർത്തി. ടോർച്ച് ലൈറ്റ് പ്രകാശിപിക്കുയും ശബ്‌ദമുണ്ടാക്കുകയും ചെയ്യതതോടെ ആന തിരിച്ചു കാട്ടിലേക്ക് കയറി. വേട്ടേക്കോട്, പൈങ്ങാക്കോട്, മൊടവണ്ണ, നിലമ്പൂർ കോവിലകത്തുമുറി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലെല്ലാം രാത്രികാലങ്ങളിൽ കാട്ടാനകൾ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.