കേരളം

kerala

ETV Bharat / state

വീടിന് മുകളിലൂടെ വൈദ്യുതി കമ്പി; പക്ഷേ റുഖിയയുടെ വീട്ടില്‍ വെളിച്ചമില്ല - Electricity wire

വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന അപകട കമ്പി നീക്കാനും ഒപ്പം വൈദ്യുതി ലഭിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ് മഞ്ചേരി കിടങ്ങഴിയിലെ പൂവില്‍പെട്ടി റുഖിയ

വീടിന് മുകളിലൂടെ വൈദ്യുതി കമ്പി; വീട്ടില്‍ വൈദ്യുതി ഇല്ല

By

Published : Aug 7, 2019, 12:12 PM IST

Updated : Aug 7, 2019, 1:25 PM IST

മലപ്പുറം: വീടിന് മുകളിലൂടെ വൈദ്യുതി കമ്പി കടന്നു പോകുന്നുണ്ടെങ്കിലും വീട്ടില്‍ വൈദ്യുതിയില്ല. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന അപകട കമ്പി നീക്കാനും ഒപ്പം വൈദ്യുതി ലഭിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ് മഞ്ചേരി കിടങ്ങഴിയിലെ പൂവില്‍പെട്ടി റുഖിയ. നഗരസഭയുടെ ഭവന പദ്ധതിപ്രകാരമാണ് 52കാരിയായ റുഖിയക്ക് വീട് ലഭിച്ചത്. രണ്ടുവര്‍ഷമായി താമസിക്കുന്ന വീട്ടില്‍ വൈദ്യുതി ഇല്ലെങ്കിലും വീടിന് തൊട്ടുമുകളിലൂടെ വൈദ്യുതി കമ്പികള്‍ കടന്ന് പോകുന്നുണ്ട്. ടെറസില്‍ വൈദ്യുത കമ്പികൾ അപകട ഭീഷണിയാണ്. ഇതിന് പരിഹാരം കാണാന്‍ നിരവധി തവണ കെഎസ്ഇബിയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജീവന് ഭീഷണിയായി വൈദ്യുതിക്കാല്‍ മറിഞ്ഞുവീഴുകയും കമ്പി പൊട്ടി വീഴുകയുമൊക്കെ ചെയ്തിട്ടും പോസ്റ്റ് മാറ്റുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് റുഖിയ പറയുന്നു. അയല്‍വാസിയുടെ സ്ഥലത്തേക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ അനുമതി ഉറപ്പാക്കിയിട്ടുണ്ടെങ്കിലും 50,000 രൂപ കെട്ടി വെയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളുമൊത്ത് ഒറ്റക്ക് താമസിക്കുന്ന റുഖിയക്ക് ഇതിനാവില്ലെന്ന് അറിയിച്ചെങ്കിലും നടപടികളില്ല. രണ്ടു വര്‍ഷമായി ജീവിത സുരക്ഷിതത്വത്തിനും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും ഓടിത്തളര്‍ന്ന ഇവര്‍ ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ്.

വീടിന് മുകളിലൂടെ വൈദ്യുതി കമ്പി; പക്ഷേ റുഖിയയുടെ വീട്ടില്‍ വെളിച്ചമില്ല
Last Updated : Aug 7, 2019, 1:25 PM IST

ABOUT THE AUTHOR

...view details