തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി യുഡിഎഫ് പരിഗണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി - malappuram
വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസും യുഡിഎഫും ഗൗരവമായി പരിഗണിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. മുസ്ലിം ലീഗ് ഉടൻ വിപുല യോഗം ചേർന്ന് പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.