മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം നഗര ഗ്രാമ വ്യത്യാസമില്ലാതെ വാനോളം ഉയര്‍ത്താനും വോട്ടര്‍മാരെ പാട്ടിലാക്കാനും മുന്നണികള്‍ തയ്യാറായി കഴിഞ്ഞു. മുന്നണികളുടെ പാരഡി ഗാനങ്ങളുടെ പണിപ്പുരകളും സജീവമാണ്. സിനിമാ ഗാനങ്ങളാണ് കൂടുതലായി പ്രചാരണത്തിനായി ഉപയോഗിക്കുന്നതെങ്കിലും മലപ്പുറത്ത് മാപ്പിള ഗാനങ്ങള്‍ക്കാണ് കൂടുതൽ ഡിമാന്റ്.
തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ പണിപ്പുരയിൽ പുരോഗമിക്കുന്നു - malappuram election songs
ജനശ്രദ്ധ പിടിച്ചുപറ്റാൻ തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ തയ്യാറാക്കാനുള്ള തിരക്കിലാണ് മുന്നണികൾ
മനസ്സില്‍ പതിയുന്ന പാട്ടുകളുടെ പാരഡി അകമ്പടിയില്ലാതെ എന്ത് തെരഞ്ഞെടുപ്പ് പ്രചാരണം. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ ഡിജിറ്റല്‍ യുദ്ധത്തിന്റെ ആദ്യകടബയാണ് പാരഡി ഗാനങ്ങള്‍. ഓരോ സ്ഥാനാര്‍ഥിക്കും പ്രത്യേകം ഗാനങ്ങളും അനൗണ്‍സ്മെന്റുമാണ് പ്രചാരണം കൊഴുപ്പിക്കാനായി തയ്യാറാക്കുന്നത്.
സിനിമ ഗാനങ്ങളാണ് കൂടുതലായി പ്രചാരണത്തിനായി മുന്നണികൾ ഉപയോഗിക്കുന്നത്. രണ്ടു ഗാനങ്ങളും അനൗണ്സ്മെന്റുമടങ്ങുന്ന സിഡികളാണ് ഒരു സ്ഥാനാര്‍ഥിക്കായി തയ്യാറാക്കുന്നത്. കൂടുതല്‍ പാട്ടുകള്‍ ആവശ്യമുള്ളവര്‍ക്ക് അതും തയ്യാറാക്കി നല്‍കും. നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഭരണപക്ഷത്തിനായി പാട്ട് തയാറാക്കുന്നതെങ്കിൽ ഭരണപക്ഷത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിനായി തയ്യാറാക്കുന്ന പാട്ടുകള്‍. സമകാലിക വിഷയങ്ങളും പാട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.