മലപ്പുറം: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മിഷൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രചരണത്തിനുള്ള പുതിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നതോടെയാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച സ്ഥാനാർഥികളുടെ ചിത്രങ്ങൾ, കൊടിതോരണങ്ങൾ, ഫ്ളക്സ് ബോർഡുകൾ തുടങ്ങിയവ ഇലക്ഷൻ കമ്മീഷൻ മാറ്റി തുടങ്ങിയത്.
പൊതുസ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മിഷൻ
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് നടപടി.
പൊതുസ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചരണ ബോർഡുകൾ മാറ്റി ഇലക്ഷൻ കമ്മീഷൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പ്രധാന പാതകളിൽ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിൽ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Last Updated : Nov 26, 2020, 3:43 PM IST