കേരളം

kerala

ETV Bharat / state

അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതിയുമായി സിപിഎം - പെരിന്തല്‍മണ്ണ

സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫീസിന്‍റെ ഗോവണിയിൽ സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് എടുത്തുമാറ്റിയതിനെതിരെയാണ് ഏരിയ സെക്രട്ടറിയും നിയോജകമണ്ഡലം എൽഡിഎഫ് കൺവീനറുമായ വി രമേശന്‍ പരാതി നൽകിയത്.

അസി:റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതിയുമായി സിപിഎം

By

Published : Mar 12, 2019, 8:38 AM IST

പെരിന്തൽമണ്ണ സബ് കലക്ടറും മലപ്പുറം പാർലമെന്‍റ് മണ്ഡലം അസിസ്റ്റന്‍റ്റിട്ടേണിംഗ് ഓഫീസറുമായ അനുപം മിശ്രക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി.സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫീസിന്‍റെഗോവണിയിൽ സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് എടുത്തുമാറ്റിയതിനെതിരെയാണ് ഏരിയ സെക്രട്ടറിയും നിയോജകമണ്ഡലം എൽഡിഎഫ് കൺവീനറുമായ വി രമേശന്‍ പരാതി നൽകിയത്.

ഓഫീസിന് മുൻവശത്തെ ഗോവണിയിൽ സ്ഥാപിച്ചിരുന്ന മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.പി. സാനുവിന്‍റെപ്രചാരണ ബോർഡാണ് തിങ്കളാഴ്ച രാവിലെയോടെ പെരിന്തൽമണ്ണ സബ് കലക്ടർ അനുപം മിശ്ര നേരിട്ടെത്തി നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി കൊണ്ടുപോകുന്നതിന് പകരം പ്രകോപനമുണ്ടാക്കുന്ന നടപടിയാണ് റിട്ടേണിംഗ് ഓഫീസറില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

ഇത്തരം നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിക്കാറുണ്ട്. ഇതിന് മുമ്പുതന്നെ കടുത്ത നടപടികളിലേക്ക് നീങ്ങിയത് അംഗീകരിക്കാനാവില്ലെന്നും എആർഒക്കെതിരെ നടപടി സ്വീകരിക്കണമെന്നുംവി രമേശൻ പറഞ്ഞു.

അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതിയുമായി സിപിഎം

ABOUT THE AUTHOR

...view details