മലപ്പുറം: മങ്കട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. അങ്ങാടിപ്പുറത്ത് എത്തിയ സ്ഥാനാർഥിയെ വൻ സ്വീകരണത്തോടെയാണ് വോട്ടർമാർ വരവേറ്റത്.
മഞ്ഞളാംകുഴി അലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി - മങ്കട യുഡിഎഫ് സ്ഥാനാർഥി വാർത്തകൾ
മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്
മങ്കട യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടഭ്യർഥന അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെരക്കാപറമ്പ്, വൈലോങ്ങര, പുത്തനങ്ങാടി എന്നീ ഭാഗങ്ങളിൽ പൂർത്തീകരിച്ചു. തുടർന്ന് പുത്തനങ്ങാടി ശുഹദാ ഇസ്ലാമിക് കോളജിലെത്തിയ സ്ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് വിദ്യാർഥികളും മാനേജ്മെന്‍റും ഒരുക്കിയത്.