കേരളം

kerala

ETV Bharat / state

എല്ലാ സമരങ്ങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ല: എളമരം കരീം - Elamaram Kareem On the Job inconsistancies of the state

സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയായി മാറി കൊണ്ടിരിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു.

Elamaram Kareem On the Job inconsistancies of the state  എല്ലാ സമരങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ല; എളമരം കരീം എം.പി
എല്ലാ സമരങ്ങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ല; എളമരം കരീം എം.പി

By

Published : Dec 27, 2019, 2:47 AM IST

Updated : Dec 27, 2019, 7:18 AM IST

മലപ്പുറം: എല്ലാ സമരങ്ങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. തൊഴിൽ മേഖലയിലെ പ്രതിസന്ധി മൂലം ജീവനൊടുക്കിയ ബി.എസ്.എൻ.എൽ കരാർ തൊഴിലാളി രാമകൃഷ്‌ണന്‍റെ കുടുംബത്തിനുള്ള ഫണ്ട് കൈമാറുന്ന ചടങ്ങ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങൾ വിജയിക്കുന്നതും, പരാജയപ്പെടുന്നതും സ്വഭാവികമാണ്.

തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് രാമകൃഷ്ണന്‍റെ മരണത്തിന് കാരണമായത്. സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയായി മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സമരങ്ങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ല; എളമരം കരീം എം.പി
ജനുവരി എട്ടിന് നടക്കുന്ന പൊതുപണിമുടക്ക്, കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കനത്ത താക്കീതായിരിക്കും. സി.ഐ.ടി യുവിന്‍റെ നേതൃത്വത്തിൽ പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ബാങ്കിൽ നിഷേപിച്ചതിന്‍റെ രേഖ രാമകൃഷ്ണന്‍റെ ഭാര്യ നിർമ്മല മക്കളായ വിസ്മയ, വൈഷണവ് എന്നിവർക്ക് എം.പി. കൈമാറി. നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റും മുൻ എം.എൽ. എയുമായ വി. ശശികുമാർ അധ്യക്ഷത വഹിച്ചു.
Last Updated : Dec 27, 2019, 7:18 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details