മലപ്പുറം:എടവണ്ണ മുണ്ടേങ്ങരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുനായ ആക്രമിച്ചു. കൈപ്പഞ്ചേരി സമീൽ റഷിയുടെ മകൻ എട്ടു വയസുകാരൻ നസീഫിനാണ് പേവിഷ ബാധയുള്ള തെരുവുനായയുടെ കടിയേറ്റ്. കുട്ടിയെ ആദ്യം എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയിലും പിന്നീട് നിലമ്പൂർ ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരനെ പേപ്പട്ടി കടിച്ചു - eight-year-old boy bitten by dog
കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് നാട്ടുകാർ നായയെ മരത്തിൽ കെട്ടിയിട്ടു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരനെ പേപ്പട്ടി കടിച്ചു
കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് നാട്ടുകാർ നായയെ മരത്തിൽ കെട്ടിയിട്ടു. എടവണ്ണ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോക്ടർ രജീഷ് സ്ഥലത്തെത്തി നായയെ പരിശോധിച്ചപ്പോഴാണ് നായക്ക് പേയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. എമർജൻസി റെസ്ക്യൂ വളണ്ടിയർമാരും സ്ഥലത്തെത്തിയിരുന്നു. നായക്ക് പേയുടെ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് പ്രദേശത്തെ നാട്ടുകാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.