മലപ്പുറം: ആ ഹാർമോണിയത്തില്‍ വിരലുകൾ അമർത്തി കല്ലിടുമ്പ് ബീരാൻകുട്ടി പാടുമ്പോൾ ഒരു നാട് മുഴവൻ അത് കേട്ടിരിക്കുമായിരുന്നു. ഒരു കാലത്ത് എടവണ്ണ എന്ന ഗ്രാമത്തിന്‍റെ ശബ്‌ദവും ഗാനങ്ങളും കല്ലിടുമ്പ് ബീരാൻകുട്ടിയായിരുന്നു. കല്യാണ വീടുകളിലും പൊതു സദസുകളിലും ബീരാൻകുട്ടിയുടെ ഗാനങ്ങൾ നിറയും. ഇന്ന് വാർധക്യത്തിന്‍റെ ബുദ്ധിമുട്ടിലും തബലയും ഹാർമോണിയവുമായി ബീരാൻകുട്ടി മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം പാട്ടിന്‍റെ ലോകത്താണ്.
പാട്ട് വിരുന്നൊരുക്കുന്ന വീട്, എടവണ്ണയുടെ ഗായകന് നാടിന്‍റെ ആദരം
മലപ്പുറത്ത് എടവണ്ണയിലെ നാടിന്‍റെ ഗായകൻ കല്ലിടുമ്പ് ബീരാൻകുട്ടിയെ പരിചയപ്പെടാം...
ബീരാൻകുട്ടി കാക്ക എന്നാണ് എടവണ്ണക്കാർ നാടിന്‍റെ ഗായകനെ സ്നേഹത്തോടെ വിളിക്കുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിലും അദ്ദേഹത്തിന്‍റെ വീട് പാട്ടില്‍ നിറഞ്ഞ് ഉത്സവ തുല്യമായിരുന്നു. മക്കളും പേരമക്കളും ചേർന്നൊരുക്കിയ ഗാനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. എടവണ്ണക്കാരുടെ 'പാട്ടുകാരൻ ബീരാൻകുട്ടി കാക്ക'യെ തേടി പഞ്ചായത്ത് പ്രസിഡന്‍റ് ടി അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പാട്ട് വിരുന്നൊരുക്കുന്ന വീട്ടിലെത്തിയിരുന്നു. നാടിന്‍റെ ആദരം അർപ്പിക്കാൻ.
Also read:ഐഎൻഎല്ലില്‍ ജീവൻമരണ പോരാട്ടം; മന്ത്രി പോയാല്‍ എംഎല്‍എ, ഇനി ഗ്രൂപ്പ് യുദ്ധം