കേരളം

kerala

ETV Bharat / state

എടരിക്കോട് വൈദ്യുതി വിതരണം തടസപ്പെട്ടിട്ട് ദിവസങ്ങളായി - kseb sub station

തിരൂർ, എടരിക്കോട്, മലപ്പുറം ഭാഗത്തെ 110 കെവി ലൈനിൽ പുതിയ ലൈൻ വലിക്കുന്നതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം

എടരിക്കോട്

By

Published : Aug 2, 2019, 7:52 AM IST

മലപ്പുറം: എടരിക്കോട് കെഎസ്ഇബി സബ് സ്‌റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ മാസം 18-ാം തീയതി മുതലാണ് പ്രദേശത്ത് തുടർച്ചയായി വൈദ്യുതി വിതരണം തടസപ്പെടാൻ തുടങ്ങിയത്. ഇതോടെ നാട്ടുകാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. അറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെടുന്നത് പ്രദേശത്തെ നിർമാണ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ നിർമാണങ്ങൾ പാതി വഴിയിൽ നിലച്ചു. ലക്ഷങ്ങളുടെ നഷ്‌ടമാണ് കഴിഞ്ഞ മാസം സംഭവിച്ചതെന്ന് വ്യവസായികൾ പറയുന്നു.

തിരൂർ, എടരിക്കോട്, മലപ്പുറം ഭാഗത്തെ 110 കെവി ലൈനിൽ പുതിയ ലൈൻ വലിക്കുന്നതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തിരൂരിൽ നിന്നും മലപ്പുറത്തു നിന്നും ലൈൻ വലിക്കുന്നതിനൊപ്പം പുതിയ ടവർ നിർമാണവും പുരോഗമിക്കുന്നുണ്ട്. കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം തടസപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ്.

ABOUT THE AUTHOR

...view details