കേരളം

kerala

ETV Bharat / state

എടപ്പാൾ നടുവട്ടത്ത് ടോറസ് ലോറിക്കടിയിൽപെട്ട് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം - സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം

ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു

edappal taurus scooter accident death  edappal accident death  kerala latest news  malayalam news  സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  ടോറസ് ലോറിയുമായി ഉണ്ടായ അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മലപ്പുറം വാഹനാപകടം  ടോറസ് സ്‌കൂട്ടർ അപകടം  നടുവട്ടത്ത് അപകടം  സ്‌കൂട്ടർ യാത്രിക മരിച്ചു  The scooter rider died malappuram  accident news
എടപ്പാൾ നടുവട്ടത്ത് ടോറസ് ലോറിക്കടിയിൽപെട്ട് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം

By

Published : Nov 13, 2022, 11:56 AM IST

മലപ്പുറം: എടപ്പാൾ നടുവട്ടത്ത് ടോറസ് ലോറിയുമായി ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത(32)ആണ് മരിച്ചത്‌. സഹയാത്രിക കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്‌മ (32)യെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് നെല്ലിശ്ശേരിയിൽ വച്ച് നാട്ടുകാർ തടയുകയായിരുന്നു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ ആകാശ്‌, അനന്യ.

ABOUT THE AUTHOR

...view details