കേരളം

kerala

ETV Bharat / state

എടപ്പാള്‍ പഞ്ചായത്തിനെ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കും - Containment Zone

ഭിക്ഷാടകനും ഇയാളിൽ നിന്നും രോഗം പകർന്ന പഞ്ചായത്ത് ഡ്രൈവർക്കും രോഗം ഭേദമായ സഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ബുധനാഴ്ച മുതൽ വട്ടംകുളം പഞ്ചായത്തിനെ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

എടപ്പാള്‍  എടപ്പാള്‍ പഞ്ചായത്ത്  കണ്ടെയ്‌മെന്‍റ് സോണ്‍  കൊവിഡ്  Edappal panchayat  Containment Zone  covid
എടപ്പാള്‍ പഞ്ചായത്തിനെ കണ്ടെയ്‌മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കും

By

Published : Jun 23, 2020, 10:01 PM IST

മലപ്പുറം:എടപ്പാൾ പഞ്ചായത്തിലെ ഏഴു വാർഡുകളിലും വട്ടംകുളം പഞ്ചായത്തിലെ മൂന്ന് വാർഡുകളും എര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കും.ഭിക്ഷാടകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഭിക്ഷാടകനും ഇയാളിൽ നിന്നും രോഗം പകർന്ന പഞ്ചായത്ത് ഡ്രൈവർക്കും രോഗം ഭേദമായ സഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.

ബുധനാഴ്ച മുതൽ വട്ടംകുളം പഞ്ചായത്തിനെ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. സമ്പർക്കത്തിലൂടെയും മറ്റു രോഗവ്യാപനം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും പഞ്ചായത്ത് അധികൃതരും റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് 15 ദിവസം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നത്.

ABOUT THE AUTHOR

...view details