മലപ്പുറം:വിൽപ്പനക്കായ് സൂഷിച്ച കാഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. ഇവരിൽ നിന്നു ഒന്നര കിലോ കഞ്ചാവും, ഇലക്ട്രോണിക്ക് തുലാസും, രണ്ട് ബൈക്കുകളൂം പോലീസ് കസ്റ്റഡിയിൽ എടുത്തു. വെസ്റ്റ് കോഡൂർ ഉർദുനഗർ സ്വദേശി ഹാറൂൺ, ചന്തകുന്ന് കരിമ്പുഴ സ്വദേശി ഷിബിൽ എന്നിവരെയെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.
കാഞ്ചാവുമായി യുവാക്കൾ പിടിയിൽ - malappuram
എടക്കര പാലത്തിന് സമീപം സ്വകാര്യ ലോഡ്‌ജിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാക്കളാണ് പിടിയിലായത്.
കാഞ്ചാവുമായി യുവാക്കൾ പിടിയിൽ
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന എടക്കര പാലത്തിന് സമീപം സ്വകാര്യ ലോഡ്‌ജിൽ താമസിച്ചായിരുന്നു ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. എസ്ഐ അമീറലി, എസ്ഐ അസൈനാർ, എഎസ്ഐ സതീഷ് കുമാർ, സിപിഒമാരായ എൻ.പി. സുനിൽ രതീഷ് കുമാർ, എം.എ. അനിഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.