കേരളം

kerala

ETV Bharat / state

അഗതിമന്ദിരം നിർമ്മിക്കാൻ സ്‌നേഹസംഗമവുമായി എടക്കര ഗ്രാമപഞ്ചായത്ത് - Edakkara Grama Panchayat

നിർധനരായവർക്ക് കയറി കിടക്കാനും, അവരുടേതെന്ന് അവകാശപ്പെടാനും അഗതിമന്ദിരം നിർമ്മിക്കുക എന്ന് ലക്ഷ്യവുമായാണ് എടക്കര ഗ്രാമപഞ്ചായത്ത് അത്താഴ സ്നേഹസംഗമം സംഘടിപ്പിച്ചത്.

എടക്കര ഗ്രാമപഞ്ചായത്ത്  അഗതിമന്ദിരം  അഗതിമന്ദിരം നിർമ്മിക്കാൻ സ്‌നേഹസംഗമം  Edakkara Grama Panchayat  sneha sangamam
അഗതിമന്ദിരം നിർമ്മിക്കാൻ സ്‌നേഹസംഗമവുമായി എടക്കര ഗ്രാമപഞ്ചായത്ത്

By

Published : Jan 3, 2020, 10:13 PM IST

മലപ്പുറം: എടക്കരയിൽ അഗതിമന്ദിരം നിർമ്മിക്കാൻ സ്‌നേഹസംഗമം സംഘടിപ്പിച്ചു. തെരുവുകളിൽ ആരുടെയും ആശ്രയമില്ലാതെ ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോയ നിർധനരായ മനുഷ്യർക്ക് കയറി കിടക്കാനും, അവരുടേതെന്ന് അവകാശപ്പെടാനും അഗതിമന്ദിരം നിർമ്മിക്കുക എന്ന് ലക്ഷ്യവുമായി എടക്കര കാരാടൻ ഓഡിറ്റോറിയത്തിൽ അത്താഴ സ്നേഹസംഗമം 2020 നടത്തി.

എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് അമ്പാട്ട് സ്നേഹസംഗമം ഉദ്ഘാടനം ചെയ്‌തു. മൂത്തേടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ടി റെജി, എടക്കര ഗ്രാമപഞ്ചായത്തംഗം വില്യംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റ് പ്രസിഡന്‍റ് അനിൽ ലൈലാക്ക്, ജീവ കാരുണ്യ പ്രവർത്തകരായ ഷബാന ചെമ്മാട്, റഫീഖ് അറക്കൽ, ഫാറൂഖ് ചെർപ്പുളശ്ശേരി, റഹ്മാൻ ഏലംകുളം, സുലൈമാൻ മണക്കാട് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details