കേരളം

kerala

ETV Bharat / state

വ്യാജവാര്‍ത്തയില്‍ കുഴഞ്ഞ് എടക്കര കന്നുകാലി ചന്ത - Edakkara cattle market

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കന്നുകാലി വില്‍പ്പന നടക്കുന്ന ചന്തയാണ് എടക്കര കാലി ചന്ത. ചന്ത ദിവസമായ ശനിയാഴ്ച കാലികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണുണ്ടായത്

എടക്കര കന്നുകാലി ചന്ത  വ്യാജവാര്‍ത്ത  കന്നുകാലി  Edakkara cattle market  fake news
വ്യാജവാര്‍ത്തയില്‍ കുഴഞ്ഞ് എടക്കര കന്നുകാലി ചന്ത

By

Published : Dec 22, 2019, 3:38 AM IST

മലപ്പുറം: കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന വ്യാജവാര്‍ത്ത എടക്കര കന്നുകാലി ചന്തയെ സാരമായി ബാധിച്ചു. വാര്‍ത്ത മൂലം ചന്ത ദിവസമായ ശനിയാഴ്ച കാലികളുടെ എണ്ണത്തില്‍ വൻ തോതിലുള്ള കുറവാണുണ്ടായത്. കാലികളുടെ വരവ് കുറഞ്ഞതോടെ ചന്തയില്‍ കാലികള്‍ക്ക് വില കൂടുതലാണെന്ന് കന്നുകാലി കച്ചവടക്കാടര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലികളെ വില്‍പ്പന നടത്തുന്ന ചന്തയാണ് എടക്കര കാലി ചന്ത. വഴിക്കടവ് പഞ്ചായത്തിന്‍റെ അധീനതയിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്.

വ്യാജവാര്‍ത്തയില്‍ കുഴഞ്ഞ് എടക്കര കന്നുകാലി ചന്ത

ABOUT THE AUTHOR

...view details