മലപ്പുറം:കടര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് വഴിക്കടവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു. മോദി സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കര്‍ണാടകയുടെ ഒരു ബസും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ - കടര്‍ണാടക
മോദി സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കര്‍ണാടകയുടെ ഒരു ബസും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മൈസൂരില്‍ നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന കര്‍ണാടകയുടെ ബസാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിക്കടവ് ടൗണിലെ കെഎന്‍ജി റോഡില്‍ തടഞ്ഞു വെച്ചത്. അരമണിക്കൂര്‍ നേരമാണ് ബസ് തടഞ്ഞിട്ടത്. പൗരത്വ നിയമത്തിനെതിരെയും കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. വഴിക്കടവ് എസ്ഐ ബിനിവുന്‍റെ നേതൃത്വത്തില്‍ പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്‍റ് പി. ശബീര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തു.