മലപ്പുറം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ മമ്പാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് അഡ്വ പി.എ മുഹമ്മദ് റിയാസിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം - caa
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് അഡ്വ പി.എ മുഹമ്മദ് റിയാസിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ മമ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്
ദേശീയ പൗരത്വ ഭേദഗതി; ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി
പ്രകടനത്തില്‍ നിരവധി യുവാക്കൾ പങ്കെടുത്തു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി സെക്രട്ടറി കെ. സലിം, പ്രസിഡന്‍റ് അഡ്വ. സി.കെ ഷരീഫ് എന്നിവർ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.