പൊടിശല്യം രൂക്ഷം; പൊറുതിമുട്ടി യാത്രക്കാര്‍ - മലപ്പുറം
ചന്തക്കുന്ന് മുതൽ ജനതപ്പടി വരെയുള്ള വ്യാപാരികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്
പൊടിശല്യം രൂക്ഷം : പൊറുതിമുട്ടി യാത്രക്കാര്‍
മലപ്പുറം:പൊടിശല്യത്തിൽ പൊറുതിമുട്ടി നിലമ്പൂരിലെ യാത്രക്കാര്‍. ചന്തക്കുന്ന് മുതൽ ജനതപ്പടി വരെയുള്ള വ്യാപാരികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. നാടുകാണി - പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചന്തക്കുന്ന്- മുതൽ ജനതപ്പടി വരെ ഉയരം കൂട്ടുന്ന പ്രവർത്തിയാണ് പൊടിശല്യമുണ്ടാക്കുന്നത്. പ്രദേശത്ത് ബദൽ റോഡ് ഇല്ലാത്തതിനാൽ പൊടി നിറഞ്ഞ റോഡ് തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത്. പൊടി ശല്യം കാരണം പ്രദേശത്ത് കച്ചവടം കുറഞ്ഞെന്നും വ്യാപാരികള്‍ പറയുന്നു.