മലപ്പുറം: ജനവാസമേഖലയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പരാതി നൽകി. ആശുപത്രി മാലിന്യമടക്കം രണ്ട് ലോഡോളം മാലിന്യമാണ് മൂർക്കനാട് പഞ്ചായത്തിലെ പാറയ്ക്കൽകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സാമൂഹ്യ വിരുദ്ധർ തള്ളിയത്.
ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ആശങ്കയിൽ - മൂർക്കനാട് പഞ്ചായത്ത്
ആശുപത്രി മാലിന്യമടക്കം രണ്ട് ലോഡോളം മാലിന്യമാണ് മൂർക്കനാട് പഞ്ചായത്തിൽ മൂന്നാം വാർഡിലെ പാറയ്ക്കൽകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സാമൂഹ്യ വിരുദ്ധർ തള്ളിയത്
ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ആശങ്കയിൽ
മഴ പെയ്‌താൽ ഈ മാലിന്യം നീരുറവയായ ക്വാറിയിലേക്കും കൈത്തോടിലേക്കുമാണ് എത്തുന്നത്. ഇതോടെ കുടിവെള്ളമുൾപ്പെടെ മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും, ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.