മലപ്പുറം: കൊവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കൈമാറി ദുബൈ കെ.എം.സി.സി. എല്ലാ ജില്ലകളിലേക്കുമുള്ള പ്രതിരോധ ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണമാണ് ദുബൈ കെ.എം.സി.സി നടത്തിയത്. പാണക്കാട് നടന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്‌തു.
കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി ദുബൈ കെ.എം.സി.സി - സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
എല്ലാ ജില്ലകളിലേക്കുമുള്ള പ്രതിരോധ ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണമാണ് ദുബൈ കെ.എം.സി.സി നടത്തിയത്. പാണക്കാട് നടന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉപകരൾങ്ങൾ വിതരം ചെയ്‌തു.
Also Read:മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും സംയുക്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ആദ്യഘട്ട ഉപകരണങ്ങൾ കൈമാറിയത്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഏറ്റുവാങ്ങി. ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.എം.എ സലാം, ഇബ്രാഹീം എളേറ്റിൽ, മുസ്ഥഫ തിരൂർ, ഇബ്രാഹിം മുറിച്ചാണ്ടി ,മുസ്ഥഫ വേങ്ങര ,എൻ കെ ഇബ്രാഹിം ,ആവയിൽ ഉമർഹാജി തുടങ്ങിയവർ പങ്കെടുത്തു.