കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട

വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന 71.5ഗ്രാം എംഡിഎംഎയും, 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടിയും പിടിച്ചെടുത്തു

By

Published : Mar 24, 2021, 8:29 PM IST

drug hunt  മയക്കുമരുന്നു വേട്ട  മയക്കുമരുന്ന്  എംഡിഎംഎ  MDMA  Drugs
മലപ്പുറത്ത് വീണ്ടും വൻ മയക്കുമരുന്നു വേട്ട

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മലപ്പുറം വഴിക്കടവിൽ വിദ്യാർഥികൾക്കായി വിൽപ്പനക്കുകൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.

പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26), പാലാങ്കര വടക്കേകൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ്(24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് ഇന്നലെ രാത്രി 8 മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 71.5ഗ്രാം എംഡിഎംഎയും, 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടിയും പിടിച്ചെടുത്തു.

വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എംഡിഎംഎ ബാംഗ്ലൂരിൽ നിന്ന് കാർ മാർഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ABOUT THE AUTHOR

...view details