കേരളം

kerala

ETV Bharat / state

മയക്കു മരുന്ന് കേസിലെ പ്രതി ജയിൽ ചാടി - കേരള മയക്കുമരുന്ന് കേസ്

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് ഇയാൾ മയക്കുമരുന്നെത്തിച്ചത്.

drug case accused escaped  jail break  kerala drug case  കേരള മയക്കുമരുന്ന് കേസ്  മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി
മയക്കു മരുന്ന് കേസിലെ പ്രതി ജയിൽ ചാടി

By

Published : Oct 27, 2020, 2:41 PM IST

മലപ്പുറം: മഞ്ചേരി സബ്‌ജയിലിൽ ക്വാറന്‍റൈനിലായിരുന്ന മയക്കു മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. വളാഞ്ചേരിയിൽ വെച്ച് ഒരുലക്ഷം രൂപ വിലയുള്ള ബ്രൗൺഷുഗറുമായി പിടിയിലായ പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശി അനാറുൽ ബാഹർ (25) ആണ് ജയിൽ ചാടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് ഇയാൾ മയക്കുമരുന്നെത്തിച്ചത്. ഇയാൾക്കൊപ്പം പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ മാഫിഖുൾ (28) എന്നയാളും പിടിയിലായിരുന്നു.

ABOUT THE AUTHOR

...view details