മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് മെമ്പർമാർ സത്യഗ്രഹമിരുന്നു. കുടവും പിടിച്ചായിരുന്നു മെമ്പർമാരുടെ സമരം. കഴിഞ്ഞ രണ്ട് മീറ്റിങ്ങിലും ആവിശ്യം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം നടത്തിയത്. അരീക്കോട് ഗ്രാമപഞ്ചായത്തിലെ എൽഡിഎഫിന്‍റെ എട്ട് മെമ്പർമാരാണ് കുടവുമേന്തി പ്രകടനമായി എത്തി പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹമിരുന്നത്.
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കുടവുമായി മെമ്പർമാരുടെ സമരം - മലപ്പുറം
അരീക്കോട് ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാരാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തിയത്.
കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി കുടവുമായി മെമ്പർമാരുടെ സമരം
പ്രകടനമായി എത്തിയവരെ അരീക്കോട് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിൽ കലാശിച്ചു. അരീക്കോട് സി.പി.എം ഏരിയ സെക്രട്ടറി കെ ഭാസ്കരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കെ രതീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.ടി മുസ്തഫ, കെ സാദിൽ, പിപി ജാഫർ തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Last Updated : Feb 15, 2021, 10:54 PM IST