കേരളം

kerala

ETV Bharat / state

പുഴവെള്ളമാണ് കുടിവെള്ളം; ടി.കെ കോളനിയുടെ കുടിവെള്ള പദ്ധതി അവഗണിച്ച് അധികൃതർ

അമരമ്പലം പഞ്ചായത്തിലെ മലയോര ഗ്രാമമാണ് ടി.കെ കോളനി. കുടിവെള്ള പദ്ധതി പ്രാവർത്തികമായാൽ ടി.കെ. കോളനി കൂടാതെ തേള്‍പ്പാറ, പാട്ടക്കരിമ്പ്, കവളമുക്കട്ട, പൊട്ടിക്കല്ല്, പെരിയങ്ങാട്, ചെട്ടിപ്പാടം ഭാഗങ്ങളിലേക്കെല്ലാം കുടിവെള്ളം ലഭ്യമാകും.

Enter Keyword here.. tk colony  drinking water issue  കുടിവെള്ള പദ്ധതി  കുടിവെള്ള പ്രശ്‌നം  ടി.കെ കോളനി
കുടിവെള്ളം

By

Published : Jul 31, 2020, 9:14 PM IST

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വന പ്രദേശമായ ന്യൂ അമരമ്പലത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചെങ്കുത്തായ ഒരു പ്രദേശമുണ്ട്. കിണറോ കുഴൽ കിണറോ ഒന്നും തന്നെ സാധ്യമാകാത്ത ടി.കെ കോളനി. വർഷങ്ങളായി കോട്ടപ്പുഴയാണ് ഇവരുടെ ഏക കുടിവെള്ള സ്രോതസ്സ്. എന്നിരുന്നാലും വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ള പ്രശ്‌നം നിലനിൽക്കുന്നയിടം. ഒരു കുടിവെള്ള പദ്ധതി നടപ്പിലാക്കുക എന്നതാണ് ഇവിടുത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യം. ഇതിനായി രണ്ട് പതിറ്റാണ്ട് മുമ്പേ അപേക്ഷ സമർച്ചിരുന്നതായി മുന്‍ പഞ്ചായത്തംഗം വി.കെ ബാലസുബ്രഹ്മണ്യന്‍ വെളിപ്പെടുത്തുന്നു.

ടി.കെ കോളനിയുടെ കുടിവെള്ള പദ്ധതി അവഗണിച്ച് അധികൃതർ

അമരമ്പലം പഞ്ചായത്തിലെ മലയോര ഗ്രാമമാണ് ടി.കെ കോളനി. കോട്ടപ്പുഴയിൽ നിന്നും ചെറിയ പ്ലാസ്റ്റിക് പൈപ്പുകള്‍ വഴിയാണ് ഓരോ വീടുകളിലേക്കും വെള്ളമെത്തിക്കുന്നത്. 200ഓളം വീടുകൾ കോട്ടപ്പുഴയെ ആശ്രയിക്കുന്നു. മഴക്കാലമായാൽ വെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിൽ പൈപ്പുകളെല്ലാം പൊട്ടിപോകും. വേനൽകാലത്ത് പുഴ വറ്റും. ഇതോടെ കുടിവെള്ളവും മുട്ടും. വീട്ടാവശ്യത്തിനൊപ്പം കൃഷിക്കും വലിയ പൈപ്പുകള്‍ വഴി വെള്ളമെടുക്കുന്നത് പുഴയിലെ സ്വാഭാവിക ഒഴുക്കിനെ കാര്യമായി ബാധിക്കാറുണ്ട്. പുഴയുടെ താഴ്‌വാരത്ത് സ്ഥിതിചെയ്യുന്ന പൊട്ടിക്കല്ല്, പെരിയങ്ങാട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനും ഇത് കാരണമാകുന്നു. ഇരു പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടാകുന്നതിനും ഇതിടയാക്കി. ഒടുവിൽ കോടതിയാണ് പ്രശ്‌നത്തിൽ ഇടപ്പെട്ടത്. അര ഇഞ്ചിന്‍റെ പൈപ്പുകൾ വഴി വീട്ടാവശ്യങ്ങൾക്ക് മാത്രം വെള്ളമെടുക്കാവൂ എന്ന കോടതി നിർദേശം ഇപ്പോൾ വനംവകുപ്പാണ് നടപ്പാക്കുന്നത്. കാലങ്ങളായി നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പ്രദേശത്ത് കുടിവെള്ള പദ്ധതി സ്ഥാപിക്കുകയെന്നതാണ് ശാശ്വത പരിഹാരം. പുഴയില്‍ ഉയര്‍ന്ന ഭാഗത്ത് ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തി വലിയ കുഴല്‍വഴി ഏകീകൃത രീതിയില്‍ വീടുകളിലേക്ക് വെള്ളമെത്തിക്കുക എന്നതായിരുന്നു ആദ്യ പദ്ധതി. പശ്ചിമഘട്ട വികസന പദ്ധതിപ്രകാരം ഇതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്നാൽ പല വകുപ്പുകളുടെയും അനുമതി ലഭിക്കാതിരുന്നത് പദ്ധതിക്ക് തിരിച്ചടിയായി. നിലവിൽ പി.വി അബ്ദുല്‍ വഹാബ് എം.പിയുമായി ബന്ധപ്പെട്ട് പദ്ധതിക്കായുഉള്ള ശ്രമം നടക്കുകയാണ്. പദ്ധതി പ്രാവർത്തികമായാൽ ടി.കെ. കോളനി കൂടാതെ തേള്‍പ്പാറ, പാട്ടക്കരിമ്പ്, കവളമുക്കട്ട, പൊട്ടിക്കല്ല്, പെരിയങ്ങാട്, ചെട്ടിപ്പാടം ഭാഗങ്ങളിലേക്കെല്ലാം കുടിവെള്ളം ലഭ്യമാകുമെന്ന് പഞ്ചായത്തംഗം ബിന്ദു പല്ലാട്ട് പറയുന്നു.

ABOUT THE AUTHOR

...view details