മലപ്പുറം:ചിത്രരചനയിൽ കയ്യൊപ്പ് ചാർത്തി അഞ്ചച്ചവിടിയിലെ ലിയ റഹ്മാൻ. ഓൺലൈൻ പഠനത്തോടൊപ്പം കാലിഗ്രഫിയിൽ വിസ്മയം തീർക്കുകയാണ് ലിയ. സ്വന്തമായി തയ്യാറാക്കിയ മുളന്തണ്ടും, പെൻസിലും ഉപയോഗിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികൂടിയായ ലിയ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
ചിത്രരചനയില്‍ കയ്യൊപ്പ് ചാര്‍ത്തി ലിയ റഹ്മാൻ - Liya Rahman Anchavidi
സ്വന്തമായി തയ്യാറാക്കിയ മുളന്തണ്ടും, പെൻസിലും ഉപയോഗിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികൂടിയായ ലിയ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
ചിത്ര രചനയില്‍ കയ്യൊപ്പ് ചാര്‍ത്തി ലിയ റഹ്മാൻ
മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, പിണറായി വിജയൻ, ഷൈലജ ടീച്ചർ, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് ഇതിനോടകം ലിയ വരച്ചത്. ലോക്ക് ഡൗണ്‍ കാലത്താണ് കൂടുലും ചിത്രങ്ങള്‍ വരച്ചതെന്നും ലിയ പറയുന്നു. വരുക്കുന്ന ചിത്രങ്ങള്‍ ഫോട്ടോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ലിയ പറഞ്ഞു. അലുങ്ങൽ മുജീബിന്‍റെയും സജ്‌നയുടെയും മകളാണ് ലിയ.