കേരളം

kerala

ETV Bharat / state

യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് ഡോ. ഫസൽ ഗഫൂർ - Dr Fazal gafoor against yogi adithyanath

എൻആർസി പോലുള്ള കരീനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിനെ ദാരുണ അന്ത്യത്തിലെത്തിക്കുമെന്നും ഫസൽ ഗഫൂർ

Dr Fazal gafoor against yogi adithyanath  ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഒരു ക്രിമിനലാണ് യോഗി ആദിത്യനാഥ്
ഫസൽ ഗഫൂർ

By

Published : Jan 7, 2020, 9:15 PM IST

മലപ്പുറം: ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ക്രിമിനലാണ് യോഗി ആദിത്യനാഥെന്നും, വർഗ്ഗീയ വാദികളും, കൊലയാളികളുമാണ് അദ്ദേഹത്തിന്‍റെ കൂടെയുള്ളതെന്നും എംഇഎസ് പ്രസിഡന്‍റ് ഡോ.ഫസൽ ഗഫൂർ. യോഗി അടക്കമുള്ളവർ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും എൻആർസി പോലുള്ള കരിനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിനെ ദാരുണ അന്ത്യത്തിലെത്തിക്കുമെന്നും ഫസൽ ഗഫൂർ പെരിന്തൽമണ്ണയിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഒരു ക്രിമിനലാണ് യോഗി ആദിത്യനാഥ്

ഇന്ത്യയിൽ 50 ശതമാനത്തിൽ താഴെ മാത്രം സാക്ഷരതയുള്ള ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഒരു കടലാസ് കാണിച്ച് ഒപ്പിടാൻ പറഞ്ഞു പേടിപ്പിക്കുന്നതും ഒരു സമുദായത്തെ മാത്രം വേട്ടയാടി തുറുങ്കിലടക്കുന്നതുമായ പ്രവണത അംഗീകരിക്കാനാവില്ല.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും മോദി പരാജയം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്നും ജനഹിതം പൂർണ്ണമായി നഷ്ടപ്പെട്ട ഒരു ഗവൺമെന്‍റാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details