വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധയുള്ള നായയുടെ കടിയേറ്റു - latest malappuram
അക്രമകാരിയായ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. സ്ഥലത്ത് പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി.
മലപ്പുറം: വള്ളിക്കുന്ന് ഒലിപ്രം തിരുത്തിയില്‍ തെരവുനായയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ വീടുകളിലെ മൂന്ന് പശുക്കൾക്കും ആടിനും മൂന്ന് വളര്‍ത്ത് നായ്ക്കള്‍ക്കുമാണ് കടിയേറ്റത്. അക്രമകാരിയായ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. മൃഗ ഡോക്ടര്‍ നടത്തിയ പരിശോധയില്‍ നായക്ക് പേ വിഷബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഒലിപ്രം തിരുത്തി പ്രദേശത്തെ വിടുകളിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ തെരുവ് നായ അക്രമണം ആരംഭിച്ചത്. പേ വിഷബാധയുള്ള നായയെ കണ്ടെത്തിയ സാഹചര്യത്തില്‍ മൃഗ വകുപ്പ് ബോധവത്ക്കരണവും നടത്തി. സ്ഥലത്ത് പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
TAGGED:
latest malappuram