ഈദുല്‍ അദ്ഹയ്ക്ക് കണ്ടെയിൻമെന്‍റ് സോണിൽ ഇളവ്
മമ്പാട് ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ എസ്.പി.സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വലിയപെരുന്നാളിന് കണ്ടെയിൻമെന്‍റ് സോണിൽ ഇളവ് അനുവദിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്
മലപ്പുറം: ഈദുല്‍ അദ്ഹയ്ക്ക് കണ്ടെയിൻമെന്‍റ് സോണുകളിൽ ഇളവ് അനുവദിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.അബ്‌ദുൽ കരീം. രണ്ട് ദിവസത്തെ ഇളവാണ് അനുവദിക്കുക. മമ്പാട് പഞ്ചായത്തിലെ കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച അഞ്ചു വാർഡുകളിലാണ് ഇളവ് അനുവദിക്കുക. കണ്ടെയിൻമെന്‍റ് സോണായ മമ്പാട് ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങൾ എസ്.പി.സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പൂർണമായും ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എസ്.പി. പറഞ്ഞു.