മലപ്പുറം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ മലപ്പുറം ജില്ലക്ക് മുന്നേറ്റം. ജില്ലയിൽ മാത്രമായി അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികൾക്ക് തുള്ളിമരുന്നു നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടതെന്നും 4,08,360 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാൻ സാധിച്ചതായും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 91 ശതമാനം നേട്ടമാണ് ജില്ല കൈവരിച്ചതായും ഡോ.കെ സക്കീന പറഞ്ഞു. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനാവാത്ത വീടുകളുണ്ടെന്നും അവിടങ്ങളിൽ പോളിയോ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പോളിയോ തുള്ളിമരുന്ന്; മലപ്പുറത്ത് 91 ശതമാനം നേട്ടമെന്ന് ഡിഎംഒ
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് മലപ്പുറം ജില്ലയില്‍ തുള്ളിമരുന്ന് നല്‍കിയിരുന്നത്.
തുള്ളിമരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇത് പരിപാടിയോടുള്ള താൽപര്യവും ജനപിന്തുണയുമാണ് സൂചിപ്പിക്കുന്നതെന്നും ഡി.എം.ഒ. കൂട്ടിച്ചേര്‍ത്തു. ആദ്യദിനത്തിൽ ബൂത്തിലെത്തി തുള്ളിമരുന്നു നല്‍കുന്നവര്‍ 50 മുതല്‍ 55 ശതമാനം മാത്രമാണ്. തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുകയാണ് പതിവ്. ഇത്തവണയും ജനുവരി 19ന് നടന്ന ബൂത്ത് തല പരിപാടിയില്‍ 2,43,057 കുട്ടികള്‍ക്കാണ് തുള്ളിമരുന്നു നല്‍കിയത്. തുടര്‍ന്ന് 20, 21 തീയതികളില്‍ നടന്ന വീടുകൾ കേന്ദ്രീകരിച്ച സന്ദര്‍ശനത്തിലൂടെയാണ് 1,52,636 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്നു നല്‍കാന്‍ സാധിച്ചതെന്നും ജില്ലാമെഡിക്കല്‍ ഓഫീസർ പറഞ്ഞു.