മലപ്പുറം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. ഇത് സംബന്ധിച്ച് ഐറ്റിഡിപി ജില്ലാ പ്രൊജക്‌ട് ഓഫീസർക്ക് നിർദേശം നൽകി. അടിയന്തരമായി കോളനികളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും എംഎൽഎ അറിയിച്ചു.
ആദിവാസി കോളനികളില്‍ ഭക്ഷ്യധാന്യങ്ങൾ എത്തിക്കും: പി.വി അൻവർ എംഎൽഎ - covid 19
വാണിയമ്പലം, അരീക്കോട് സ്വദേശികൾക്ക് കൊവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിലാണ് ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യധാന്യങ്ങളും മരുന്നും എത്തിക്കുന്നത്
ആദിവാസി കോളനികളില്‍ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എത്തിക്കുമെന്ന് പി.വി അൻവർ എംഎൽഎ
വാണിയമ്പലം, അരീക്കോട് സ്വദേശികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യധാന്യങ്ങൾ, മരുന്ന് തുടങ്ങിയവ എത്തിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങളോട് ആദിവാസി സഹോദരങ്ങൾ സഹകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.