മലപ്പുറം:മലപ്പുറം ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. കൊവിഡ് വൈറസിൻ്റെ പശ്ചാത്തലത്തിലാണ് ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
മലപ്പുറം ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി - അണുനശീകരണം
കെഎസ്ആർടിസി ബസുകൾ, ബസ് സ്റ്റോപ്പുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, റെയിൽവെ സ്റ്റേഷൻ, എയർപോർട്ടുകൾ എന്നിവിടങ്ങളാണ് പ്രധാനമായും അണുനശീകരണം നടത്തിയത്.
മലപ്പുറം ഫയർ ഫോഴിൻ്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി
കെഎസ്ആർടിസി ബസുകൾ, ബസ് സ്റ്റോപ്പുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, റെയിൽവെ സ്റ്റേഷൻ എയർപോർട്ടുകൾ എന്നിവിടങ്ങളാണ് പ്രധാനമായും അണുനശീകരണം നടത്തിയത്. അതിഥി തൊഴിലാളികൾക്കും പ്രവാസികൾക്കും കെഎസ്ആർടിസി ബസ് സർവീസ് കൂടി ഏർപ്പെടുത്തിയതോടെ ഫയർ ഫോഴ്‌സിന്‍റെ പ്രവർത്തനം കൂടി വരികയാണ്. 50 ദിവസത്തിലധികമായി ഇവർ രാവും പകലുമില്ലാതെ കഠിന പ്രയത്നത്തിലാണ്.