മലപ്പുറം:റോഡ് സുരക്ഷാ പ്രചരണവും ഒപ്പം സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്. മുപ്പത്തിയൊന്നാം ദേശീയ റോഡ് സുരക്ഷാ വാരത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിയമം പാലിച്ച് വാഹനമോടിച്ചവർക്ക് തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡ് സുരക്ഷാ സന്ദേശമടങ്ങിയ തുണിസഞ്ചികൾ സമ്മാനമായി നല്‍കി.ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരും ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക തുടങ്ങിയ നിയമങ്ങൾ പാലിച്ചവർക്ക് തുണിസഞ്ചികൾ വിതരണം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്‌തു . ഒപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവും കൈമാറി .ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.
റോഡ് സുരക്ഷാവാരത്തിൽ സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ് - സന്ദേശവും സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്
ഗതാഗത നിയമം അനുസരിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയും സംരക്ഷിക്കണം എന്ന സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.
കരിപ്പൂർ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, തീരദേശ മേഖലകളിലെ ബീച്ചുകൾ, കളിസ്ഥലങ്ങളായ ടർഫുകൾ, മൈതാനങ്ങൾ, സ്‌കൂൾ കോളജ് പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ചും താലൂക്കിലെ പ്രധാന 50 കേന്ദ്രങ്ങളിലും റോഡ് സുരക്ഷാ സന്ദേശ ക്ലാസുകൾ നൽകി ലഘുലേഖ വിതരണം ചെയ്‌തു.
കഴിഞ്ഞവർഷം റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ സന്ദേശങ്ങൾ നൽകിയതിന്‍റെ ഭാഗമായി അപകടങ്ങൾ കുറക്കാൻ സാധിച്ചതിന്‍റെ ഭാഗമായാണ് ഇത്തവണ കൂടുതൽ മേഖലകളിൽ സന്ദേശമെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് റെയിൽവെ, വിമാനത്താവളം, ബീച്ചുകൾ, കളിസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ സന്ദേശം നൽകുന്നത്.