പൊന്നാനിയിൽ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ടിവിയുമായി വ്യവസായ വകുപ്പ് - കുട്ടികൾക്ക് ടിവികളുമായി
പൊന്നാനി താലൂക്ക് വ്യവസായ ഓഫീസ് പരിധിയിലെ വ്യവസായികളാണ് ടിവികൾ നൽകിയകത്
പൊന്നാനിയിൽ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ടിവിയുമായി വ്യവസായ വകുപ്പ്
മലപ്പുറം: പൊന്നാനിയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ടിവികളുമായി വ്യവസായ വകുപ്പ്. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ടിവി ചലഞ്ചിന്‍റെ ഭാഗമായി ഉപജില്ലാ വ്യവസായ ഓഫീസർ പി സ്‌മിതയിൽ നിന്നും മന്ത്രി ഡോ.കെടി ജലീൽ ടിവികൾ ഏറ്റുവാങ്ങി വിദ്യാഭ്യാസ വകുപ്പിന് കൈമാറി. പൊന്നാനി താലൂക്ക് വ്യവസായ ഓഫീസ് പരിധിയിലെ വ്യവസായികളാണ് ടിവികൾ നൽകിയകത്. വിദ്യാഭ്യാസ വകുപ്പ് ഈ ടിവികൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെന്‍ററുകളിൽ നൽകും.
Last Updated : Jun 14, 2020, 9:49 PM IST