മലപ്പുറം: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ അനൂപ്. ഡെങ്കിപനി സാധ്യതയിൽ ചാലിയാർ ഹോട്ട് സ്പോട്ട് ആയതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായാണ് നടപ്പാക്കുന്നത്.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളമായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം
ഡെങ്കിപനി സാധ്യതയിൽ ചാലിയാർ ഹോട്ട് സ്പോട്ട് ആയതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായാണ് നടപ്പാക്കുന്നത്.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം
എല്ലാ വാർഡുകളിലും, വീടുകളിലും ശുചീകരണ പ്രവർത്തികൾ നടന്നുവരുന്നുണ്ട്. മഞ്ഞപിത്തം, എലിപ്പനി എന്നിവയുടെ കാര്യത്തിലും ജാഗ്രത തുടരുന്നു. തോട്ടം മേഖലയായതിനാൽ ഡെങ്കിപ്പനി സാധ്യത കൂടുതലാണ്. തോട്ടം ഉടമകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്, ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി കഴിഞ്ഞു. ഒരു കോളനിയിലും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യതിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.