കേരളം

kerala

By

Published : Jun 19, 2020, 3:06 AM IST

ETV Bharat / state

മലപ്പുറത്ത് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകി ഡിഗ്രി വിദ്യാർഥി ശ്രുതി

ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ശ്രുതി ഓൺലൈൻ ക്ലാസുകൾ എടുത്തു കൊടുക്കുന്നത്.

മലപ്പുറം  മതിൽമൂല കോളനി  ഓൺലൈൻ ക്ലാസുകൾ  Onl9ine classes  Malappura m  mathilmolla colony
മതിൽമൂല കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകി ഡിഗ്രി വിദ്യാർഥി ശ്രുതി

മലപ്പുറം: മതിൽമൂല കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുത്ത് നൽകി ഡിഗ്രി വിദ്യാർഥി ശ്രുതി. സ്വയം പഠിക്കുകയും ഒപ്പം എട്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ പഠിപ്പിച്ചു കൊടുക്കുകയാണ് ഈ കൊച്ചു മിടുക്കി. നിലമ്പൂർ ക്ലാസിക്ക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ശ്രുതിയുടെ കോളനിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ പെരുമ്പത്തൂർ ഗവ: എൽ.പി.സ്‌കൂളിലെ പ്രധാനധ്യാപകൻ ചാർജ് ചെയ്‌ത ലാപ് ടോപ്പ് കൊണ്ടുകൊടുക്കുകയാണ് പതിവ്. ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്‌ത് രാവിലെ എട്ട് മണിയോടെ കോളനിയിലെത്തി ശ്രുതിയുടെ വീട്ടിൽ ലാപ്ടോപ്പ് ഏൽപിച്ച് പ്രധാന്യ അധ്യാപകൻ മടങ്ങും. തുടർന്ന് ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ശ്രുതി ഓൺലൈൻ ക്ലാസുകൾ എടുത്തു നൽകും.

മതിൽമൂല കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകി ഡിഗ്രി വിദ്യാർഥി ശ്രുതി

പെരുമ്പത്തൂർ ഗവ: എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി നയന, മൂന്നാം ക്ലാസിലെ ശ്രിനന്ദ, നിവേദ്യ എന്നിവർ ഉൾപ്പെടെ എട്ട് പേരാണ് ഓൺലൈൻ പഠനത്തിനായി ശ്രുതിയുടെ വീട്ടിലെത്തുന്നത്. പഠനത്തോടൊപ്പം കുരുന്നുകൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ കഴിയുന്നതിലെ സന്തോഷമുണ്ടെന്നും ശ്രുതി പറയുന്നു.

ABOUT THE AUTHOR

...view details