കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ - പൊലീസ്

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തത്.

ARREST  MOLESTING  പീഡനം  പോക്‌സോ  Pocso  ലൈംഗീക പീഡനം  പൊലീസ്  Police
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

By

Published : Apr 16, 2021, 7:25 PM IST

മലപ്പുറം: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റില്‍. പുലാമന്തോള്‍ വടക്കന്‍പാലൂര്‍ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സജിന്‍ശശിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2020 ജനുവരി മുതല്‍ പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ പട്ടാമ്പിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തത്. എസ്ഐ ദിവാകരന്‍, എഎസ്ഐ ബൈജു, സീനിയര്‍ സിപിഒ ഫൈസല്‍ കപ്പൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details