കേരളം

kerala

ETV Bharat / state

സ്‌കൂട്ടറിൽ ഒറ്റക്കു യാത്ര ചെയ്യുന്ന യുവതികളെ പിൻതുടർന്ന് ദേഹോപദ്രവം; പ്രതി അറസ്റ്റിൽ - Defendant arrested

ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽ നിന്നും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സർക്കാർ ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിൻതുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്ക് നിർത്തി യുവതിയെ കയറി പിടിക്കുകയായിരുന്നു.

Defendant arrested for assaulting woman traveling alone on a scooter  സ്‌കൂട്ടറിൽ ഒറ്റക്കു യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിൻതുടർന്ന് ദേഹോപദ്രവം  പ്രതി അറസ്റ്റിൽ  അറസ്റ്റിൽ  Defendant arrested  arrested
സ്‌കൂട്ടറിൽ ഒറ്റക്കു യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിൻതുടർന്ന് ദേഹോപദ്രവം; പ്രതി അറസ്റ്റിൽ

By

Published : Oct 24, 2021, 8:39 PM IST

മലപ്പുറം: തനിച്ച് യാത്ര ചെയ്യുന്ന സ്‌കൂട്ടർ യാത്രികരായ യുവതികളെ ബൈക്കിൽ പിൻതുടർന്ന് ലൈംഗികോദ്ദേശത്തോടെ ആക്രമിക്കുന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത്‌ എന്ന മണിക്കുട്ടൻ(31) ആണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്‌ടർ പി.അബ്‌ദുൾ ബഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ സെപ്റ്റംബർ 13ന് വൈകുന്നേരം 7.30 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽ നിന്നും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സർക്കാർ ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിൻതുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്ക് നിർത്തി യുവതിയെ കയറി പിടിക്കുകയായിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞു വീണു. തുടർന്ന് ഉച്ചത്തിൽ ബഹളം വെച്ചപ്പോൾ പ്രതി ബൈക്കോടിച്ച് രക്ഷപ്പെട്ടു. സംഭവസമയം പ്രതി മാസ്‌കും, ഹെൽമറ്റും, റെയിൻകോട്ടും ധരിച്ചിരുന്നു.

തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ.അബ്രഹാമിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും, പ്രദേശവാസികൾ നൽകിയ സൂചനകളുടേയും അടിസ്ഥാനത്തിലും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ചും പ്രതി ഉപയോഗിച്ച ബൈക്കിനെ കുറിച്ചും സൂചന ലഭിച്ചത്.

പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി ഒളിവിൽ പോയ പ്രതിയെ ഞായറാഴ്‌ച രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ വെച്ച് സമാന രീതിയിൽ രാത്രി 8 മണിക്ക് ഉദ്യോഗസ്ഥ ആയ യുവതിയെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആക്രമിച്ച കേസിനും തുമ്പായി.

പ്രദേശത്ത് ഇത്തരം നിരവധി സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും പലരും ഭയവും മാനക്കേടും മൂലം പൊലീസിൽ പരാതിപ്പെടാത്ത സംഭവങ്ങളുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു, ഇരകളായ യുവതികൾ സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം

ABOUT THE AUTHOR

...view details