മലപ്പുറം:മമ്പാട് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ഷമീമിനെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ പി വിഷ്‌ണു അറസ്റ്റ് ചെയ്‌തത്.
ബുധനാഴ്‌ച പുലർച്ചെയാണ് ഷമീമിന്‍റെ ഭാര്യ 25കാരിയായ സുൽഫത്തിനെ പൊങ്ങല്ലൂരിലെ ഷമീമിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷമീം സുല്‍ഫത്തിനെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. സുല്‍ഫത്ത് എഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.