കേരളം

kerala

ETV Bharat / state

യുവതിയെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; ആൺസുഹൃത്ത് അറസ്റ്റിൽ - കൊണ്ടോട്ടി പുളിക്കൽ

നവംബർ 30നാണ് യുവതിയെ വലിയപറമ്പിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ ബഷീറിനെ അതേദിവസം കോട്ടക്കലിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

death of lady in malappuram kondotty was murder  malappuram kondotty death  man arrested in murder case  murder case in malappuram  malappuram kondotty crime news  malappuram kondotty  കൊണ്ടോട്ടിയിലെ കൊലപാതകം  ക്വാർട്ടേഴ്‌സിൽ യുവതി മരിച്ച നിലയിൽ  സൗജത്തിന്‍റെ മരണം കൊലപാതകം  സൗജത്തിന്‍റെ മരണം പ്രതി അറസ്റ്റിൽ  സൗജത്തിന്‍റെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ  ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയുടെ മരണം  മലപ്പുറം കൊണ്ടോട്ടി കൊലപാതകം  മലപ്പുറം വാർത്തകൾ  കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ്  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി  കൊണ്ടോട്ടി പുളിക്കൽ  ആൺസുഹൃത്ത് അറസ്റ്റിൽ
യുവതിയെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Dec 15, 2022, 12:39 PM IST

യുവതിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലെ ക്വാർട്ടേഴ്‌സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ ആൺസുഹൃത്തിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തു. താനൂരിൽ ആൺസുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെയാണ് ഇക്കഴിഞ്ഞ നവംബർ 30ന് പുളിക്കൽ വലിയപറമ്പിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആൺസുഹൃത്തായ ബഷീറിനെ അതേദിവസം കോട്ടക്കലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പൊലീസ് നിഗമനം. ചികിത്സയ്‌ക്ക് ശേഷം ബഷീറിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

നാല് വർഷം മുൻപാണ് താനൂർ സ്വദേശി സവാദിനെ ഭാര്യ സൗജത്തിൻ്റെ സഹായത്തോടെ താനൂർ തെയ്യാല സ്വദേശി ബഷീർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ നിന്ന് രണ്ട് ദിവസത്തേക്ക് അവധിക്ക് വന്ന് കൊലപാതകം നടത്തി മടങ്ങി പോവുകയായിരുന്നു.

ഗൾഫിലേക്ക് രക്ഷപ്പെട്ട ബഷീറിനെ പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി ബഷീറും സൗജത്തും വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് സൗജത്തിന്‍റെ മരണം.

ABOUT THE AUTHOR

...view details