കേരളം

kerala

ETV Bharat / state

കണ്ണീരോർമ്മയായി കവളപ്പാറയിലെ കുരുന്നുകൾ - കുരുന്നുകൾ

വിദ്യാർഥികളുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്

കണ്ണീരോർമ്മയായി കുരുന്നുകൾ

By

Published : Aug 20, 2019, 9:55 AM IST

Updated : Aug 20, 2019, 11:38 AM IST

മലപ്പുറം : കവളപ്പാറയിലെ ദുരന്തം ഭൂതാനം എ എൽ പി സ്കൂളിന് സമ്മാനിച്ചത് തീരാത്ത കണ്ണുനീർ. ഉരുൾ പൊട്ടലിൽ സ്കൂളിന് നഷ്ടമായത് അഞ്ചു കുരുന്നുകളെ. വിദ്യാർഥികളുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്. പഠനത്തിലും പാഠ്യേതര വിഷയത്തിലും സമർഥരായിരുന്ന വിദ്യാർഥികളെ ഓർത്തെടുക്കുകയാണ് അധ്യാപകർ. ഒന്നാം ക്ലാസുകാരി അലീനയടക്കം അഞ്ച് കുരുന്നുകളാണ് സ്കൂളിന് നൊമ്പരമായി മാറിയിരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ബെഞ്ചുകളിൽ ഒപ്പം ഇരിക്കാൻ പ്രിയ സുഹൃത്തുക്കൾ ഇനി ഇല്ല എന്ന ഞെട്ടലിലാണ് സഹപാഠികൾ.

കണ്ണീരോർമ്മയായി കവളപ്പാറയിലെ കുരുന്നുകൾ
Last Updated : Aug 20, 2019, 11:38 AM IST

ABOUT THE AUTHOR

...view details