മലപ്പുറം: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ താഴെ ചന്തക്കുന്ന് പൊറ്റയിൽ മുഹമ്മദ് അഷറഫിന്‍റെ മകൻ റിഷിബിൻ(25)ന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഫയർഫോഴ്‌സ് കണ്ടെടുത്തത്.
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - dead body found
നിലമ്പൂർ സ്വദേശി റിഷിബിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഫയർഫോഴ്‌സ് കണ്ടെടുത്തത്. റിഷിബിന്‍റെ കൂടെ ഒഴുകിൽപ്പെട്ട വടപുറം സ്വദേശി സാലിഖിന്‍റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു
കുറുവൻ പുഴയുടെ കണ്ണംകുണ്ട് കടവിൽ ഞായറാഴ്ച്ച വൈകുനേരം 6.30 ഓടെ കുളിക്കുന്നതിനിടയിലാണ് റിഷിബിൻ ഒഴുക്കിൽപ്പെട്ടത്. രാത്രി 8.30 വരെ നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഇന്ന് രാവിലെ ഫയർ സ്‌റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അപകടത്തിൽപ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം പോസ്‌റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.