മലപ്പുറം:സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ മുൻനിരയിൽ നിൽക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്. സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തിയവരും ഒറ്റു കൊടുത്തവരാണ് ഇന്ന് കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പൊക്കിൾ കൊടി ബന്ധമുള്ളത് കോൺഗ്രസിന് മാത്രമാണ്.
സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തിയവരാണ് ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നതെന്ന് വി എസ് ജോയ് - ദേശീയ പതാക
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും കശ്‌മീരിലേക്ക് നടത്തുന്ന ഭാരത് ജോഡോ പദയാത്രയുടെ മുന്നോടിയായി ഇന്ന് തിരൂരിൽ നവസങ്കൽപ്പ പദയാത്ര നടക്കും.
സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കാത്തവരാണ് ഇപ്പോൾ മൂന്ന് ദിവസം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ് ജോയ്. കേന്ദ്ര സർക്കാർ രാജ്യത്തെ സ്വാതന്ത്ര്യത്തിൽ നിന്നും പാരതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്.
ഇതിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും കശ്‌മീരിലേക്ക് ഭാരത് ജോഡോ പദയാത്ര സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി ഇന്ന്(15.08.2022) വൈകുന്നേരം തിരൂരിൽ വച്ച് നവസങ്കൽപ്പ പദയാത്ര നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുമെന്നും വി.എസ് ജോയ് പറഞ്ഞു.