മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്. ചെമ്പന്‍കൊല്ലിയില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മിക്കുന്ന വീടുകൾ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഐടിഡിപി വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് രണ്ട് കോടി രൂപ മുടക്കി 34 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.
പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് - ചളിക്കല്‍ കോളനി
പ്രളയബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പി.വി.അന്‍വറിനെതിരെ ആരോപണവുമായി മലപ്പുറം കലക്‌ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു.
![പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് dcc president vv prakash pv anvar nilambur mla ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് പി.വി.അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ ഐടിഡിപി ചെമ്പന്‍കൊല്ലി ചളിക്കല്‍ കോളനി പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5647800-thumbnail-3x2-mla.jpg)
പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്
പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്
ഈ പദ്ധതി കഴിഞ്ഞ ദിവസം പി.വി.അന്‍വര്‍ തടസപ്പെടുത്തുകയും ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. എംഎല്‍എക്കെതിരെ പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രളയബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പി.വി.അന്‍വറിനെതിരെ ആരോപണവുമായി മലപ്പുറം കലക്‌ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു.