മലപ്പുറം: ഒൻപതു വയസുകാരിയായ മകളെ ആണ്‍സുഹൃത്തിന് കാഴ്ചവെച്ച ശേഷം സുഹൃത്തിന്‍റെ കൂടെ കടന്നുകളഞ്ഞ യുവതിയേയും സുഹൃത്തിനെയും വളാഞ്ചേരി പൊലീസ് പിടികൂടി. ഇരുവർക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രൻമാരിൽ സുഭാഷ് (30), വലിയകുന്ന് സ്വദേശിനി 28കാരി എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
മകളെ ആണ്‍സുഹൃത്തിന് കാഴ്ചവച്ചു; യുവതിയും സുഹൃത്തും പിടയില്‍
ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രൻമാരിൽ സുഭാഷ് (30), വലിയകുന്ന് സ്വദേശിനി 28 കാരി എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
2019 മാർച്ചിലാണ് സുഭാഷ് യുവതിയുടെ ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡനത്തിനിരയായത്. കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോൾ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. അച്ഛനോട് പറഞ്ഞാൽ താന്‍ ഇയാൾക്കൊപ്പം പോകുമെന്നും യുവതി പറഞ്ഞു. മൂന്ന് തവണ ഇയാൾ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞു.
പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തപ്പോൾ യുവതി ഇയാളോടൊപ്പം കടന്നുകളയുകയായിരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാവുംപുറം മീമ്പാറയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുകയായിരുന്നു ഇവർ. കുട്ടികള്‍ ഇപ്പോൾ അച്ഛന്‍റെ കൂടെയാണ്. യുവാവിനെയും യുവതിയേയും തിരൂർ കോടതിയിൽ ഹാജരാക്കി.